മുംബൈ: സൊറാബുദ്ദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തില്‍ സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറഞ്ഞേക്കുമെന്ന് സൂചന. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ്.ജെ ശർമ്മയാണ് കേസില്‍ വിധി പറയുക.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെ 16 പേരെ 2014ൽ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇന്ന് പുറപ്പെടുവിക്കുന്നത്. സാക്ഷി മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന പ്രധാന സാക്ഷിയുടെ അടക്കം രണ്ട് ഹർജികൾ പരിഗണിച്ച ശേഷമാകും ഇന്ന് വിധി പറയുക.
സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്. കേസിലെ അന്തിമവാദം പൂർത്തിയാക്കിയതിന് ശേഷം വിധി പറയാനിരിക്കെ വീണ്ടും തങ്ങളെ വിസ്തരിക്കമെന്ന് ആവശ്യപ്പെട്ട് പ്രധാനസാക്ഷിയായ അസം ഖാനും മറ്റൊരു സാക്ഷിയായ മഹേന്ദ്ര സാലെയും കോടതി സമീപീച്ചിരുന്നു. വാദത്തിനിടെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദവും ഭീഷണിയും മൂലം മറ്റ് പേരുകള്‍ പറയാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് തങ്ങളെ വീണ്ടും വിസ്തരിക്കണെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഈ ഹർജികൾ പരിഗണിച്ചതിനു ശേഷമാകും കോടതി ഇന്ന് വിധി പറയുക.
This post have 0 komentar
EmoticonEmoticon