പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ പിടിയിലായ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിയെയും ഡ്രൈവർ ഫാസിലിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റു കോടതിയാണ് റിമാൻഡ് ചെയ്തത്. അറസ്റ്റിലായ മുൻ ഇമാം ഷെഫീക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും പെണ്‍കുട്ടിയെ ഇന്നോവ കാറിൽ കയറ്റിയതെന്ന് ഷെഫീക്ക് ഖാസ്മി മൊഴി നൽകി. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധം വെച്ചാണ് കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. പുറത്ത് പറയരുതെന്ന് കുട്ടിയില്‍ നിന്ന് ഉറപ്പ് വാങ്ങിയെന്നും ഷെഫീഖ് ഖാസിമി പൊലീസിനോട് പറഞ്ഞു.
മധുരയില്‍ ഒളിവില്‍ കഴിയവെ ഷാഡോ പൊലീസിന്റെ സഹായത്തോടെ നെടുമങ്ങാട് ഡി.വൈ.എസ്.പിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് ശേഷം ഒരു മാസമായി ഒളിവിലായിരുന്നു ഷഫീഖ് അല്‍ ഖാസിമി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon