ads

banner

Sunday, 31 March 2019

author photo

തിരുവനന്തപുരം : യുവജനങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന കടമകളെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. അതോടൊപ്പം പൊതുമുതല്‍ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു. പേരൂര്‍ക്കട സ്പെഷല്‍ ആംഡ് പോലീസ് ബറ്റാലിയന്‍ ക്യാമ്പസില്‍ ഒമ്പതാമത് എസ്.പി.സി ചെയ്ഞ്ച് ലീഡേഴ്സ് മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല്യാവസ്ഥയില്‍ നിന്നു മാറി ഉത്തരവാദിത്തമുള്ള പൗരന്‍മാരായി എസ്.പി.സി യിലൂടെ കുട്ടികള്‍ മാറുകയാണ്. എസ്.പി.സി യിലൂടെ സാമൂഹ്യബോധവും കരിയറും വികസിക്കുകയാണ്. 

ട്രാഫിക് ബോധവത്ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ എസ്.പി.സികള്‍ സമൂഹത്തിന് മാതൃകയായിരിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ സ്മരണാര്‍ത്ഥം പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ ഗവര്‍ണര്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് കേഡറ്റുകളും ചടങ്ങില്‍ പങ്കെടുത്തവരും ദീപം തെളിയിച്ചു. ഏപ്രില്‍ ഏഴ് വരെ നടക്കുന്ന ക്യാമ്പില്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുന്നൂറോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പങ്കെടുക്കുന്നത്. പ്രഭാഷണങ്ങള്‍, മോഡല്‍ അസംബ്ലി, സാഹിത്യ സായാഹ്നം, ക്വിസ്, ഫീല്‍ഡ് വിസിറ്റ്, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി നടക്കുന്നതാണ്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിജിപി എസ്. അനന്തകൃഷ്ണന്‍, ദക്ഷിണമേഖലാ എഡിജിപി മനോജ് എബ്രഹാം, ഡി.ഐ.ജി ബി. പ്രകാശ്, സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ എന്നിവര്‍ പങ്കെടുത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement