വാഷിങ്ടൺ: ജൂലാൻ കുന്നുകളിൽ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. സിറിയയിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്തതാണ് ജൂലാൻ കുന്നുകൾ. കഴിഞ്ഞവർഷം ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചതിനു ശേഷം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വിവാദ നടപടിയാണിത്
ആദ്യമായാണ് ഒരു രാജ്യം ജൂലാൻ വിഷയത്തിൽ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്. പശ്ചിമേഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് അമേരിക്കൻ നീക്കം. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
1967ലെ ആറുദിന യുദ്ധത്തിൽ സിറിയയിൽനിന്ന് ഇസ്രായേൽ പിടിെച്ചടുത്തതാണ് ജൂലാൻ പ്രദേശം. 1981ൽ പ്രദേശത്തെ ഇസ്രായേലിന്റെ ഭാഗമായി അവർ തന്നെ കൂട്ടിച്ചേർക്കുകയായിരുന്നു.
This post have 0 komentar
EmoticonEmoticon