പാറ്റ്ന: വിമത ബിജെപി നേതാവും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ബീഹാര്‍ കോണ്‍ഗ്രസ് നേതൃത്വമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വച്ച് ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത് മുതല്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കോണ്‍ഗ്രസ് യുക്ത ഭാരതത്തിന് സമയമായി എന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെ കോണ്‍ഗ്രസിലേക്ക് പോകുകയാണെന്ന അഭ്യൂഹങ്ങള്‍ കൂടുതൽ ശക്തമായി.
ബീഹാറിലെ പട്നസാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരസ്യവിമര്‍ശനങ്ങളും നടത്തി സിന്‍ഹ ബിജെപിക്കുള്ളിലെ വിമത ശബ്ദമായി മാറിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon