ads

banner

Friday, 12 July 2019

author photo

കൊച്ചി: നെട്ടൂരില്‍ കുമ്ബളം സ്വദേശി അര്‍ജ്ജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പില്‍ താഴ്ത്തിയ കേസില്‍ പിടിയിലായ നാലു പ്രതികളെ എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അര്‍ജുന്‍റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി, നിബിന്‍, അനന്തു, അജയന്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കൊലപാതകം ആസൂത്രിതമായിരുന്നു എന്ന് പ്രതികളുടെ മൊഴി. അര്‍ജ്ജുനനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ കൊലപാതകം നടത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്. 

കേസില്‍ പിടിയിലാവാതിരിക്കാന്‍ പ്രതികള്‍ പലതന്ത്രങ്ങളും പ്രയോഗിച്ചതായി പൊലീസ്. മൃതദേഹം മറവു ചെയ്തതിനൊപ്പം പ്രതികള്‍ തെരുവുനായയെ കൊന്നിട്ടിരുന്നു. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നാലും നായ ചത്തുചീയുന്നതിന്റെ മണമാണെന്ന് കരുതാനായിരുന്നു ഇത്. കൂടാതെ പിടിയിലാവാതിരിക്കാന്‍ അര്‍ജുനെപ്പറ്റി ചോദിക്കുന്നവരോടെല്ലാം ഇവര്‍ ഒരേ മറുപടിയാണ് പറഞ്ഞിരുന്നതെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്യലില്‍ പോലും ഇവര്‍ പിടി തരാതിരുന്നത് ഇങ്ങനെയാണ്. അര്‍ജുന്റെ മൊബൈല്‍ഫോണ്‍ തമിഴ്‌നാട്ടിലേക്കുള്ള ഒരു ലോറിയില്‍ കയറ്റിവിട്ടതിനാല്‍ ജീവനോടെയുണ്ടെന്ന് നിഗമനത്തിലായിരുന്നു പൊലീസ്

അര്‍ജുന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പ്രതികളുടെ സംഘത്തില്‍ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങള്‍ പുറത്തു വന്നത്. ഈ വിവരം പൊലീസില്‍ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നീളുന്നത് ലഹരി മാഫിയയിലേക്കാണ്. എറണാകുളം കേന്ദ്രീകരിച്ച്‌ പടര്‍ന്നു പന്തലിക്കുന്ന ലഹരി മാഫിയയുടെ കണ്ണികളാണ് കൊല്ലപ്പെട്ട യുവാവും അക്രമികളും എന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

കൊല്ലപ്പെട്ട അര്‍ജുന്റെ പേരില്‍ പനങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ തന്നെ നിരവധി കേസുകളുണ്ട്. ഇതിനു പുറമേ മറയൂരിലും ലഹരിമരുന്നു കേസില്‍ പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട യുവാവും പ്രതികളും അടങ്ങുന്ന സംഘങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരിമരുന്ന് എത്തിക്കുകയും വിതരണം ചെയ്തിരുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

കൊലപാതകം ആസൂത്രിതമായിരുന്നു എന്ന് പ്രതികളുടെ മൊഴി നൽകിയിട്ടുണ്ട്. അര്‍ജ്ജുനനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ കൊലപാതകം നടത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്. അര്‍ജ്ജുനോടൊപ്പം, പ്രതികളിലൊരാളായ നിപിന്റെ സഹോദരന്‍ ബൈക്കില്‍ യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ട് മരിച്ച്‌ ഒരു വര്‍ഷം തികയുന്ന ദിവസമായിരുന്നു ജൂലൈ രണ്ട്. അന്നു തന്നെ കൃത്യം നടത്താന്‍ നിപിനും സുഹൃത്തുക്കളും കാത്തിരിക്കുകയായിരുന്നു. 

വീട്ടില്‍ നിന്നും രാത്രി 10 മണിയ്ക്ക് വിളിച്ചിറക്കിക്കൊണ്ടു പോയ അര്‍ജുനെ രണ്ടു മണിക്കൂറിനുള്ളില്‍ വകവരുത്തി. പട്ടികയ്ക്കും കല്ലിനും തലയ്ക്കടിച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് നെട്ടൂര്‍ റെയില്‍വേസ്റ്റേഷനു സമീപമുള്ള ചതുപ്പില്‍ താഴ്ത്തി. വീട്ടില്‍ നിന്നും അര്‍ജ്ജുനെ വിളിച്ചിറക്കിക്കൊണ്ടു പോയ സുഹൃത്തുക്കളില്‍ സംശയം തോന്നിയ അര്‍ജുന്റെ ബന്ധുക്കള്‍ ഇവരെ വീട്ടിലെത്തിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഭാവഭേദമില്ലാത്ത മറുപടികളാണ് പ്രതികള്‍ നല്‍കിയിരുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement