എറണാകുളത്ത് തന്നെ ഒഴിവാക്കി ഹൈബി ഈഡനെ സ്ഥാനാര്ഥിയാക്കിയതിൽ പ്രതിഷേധവുമായി കെ വി തോമസ്. താൻ എന്ത് തെറ്റ് ചെയ്‌തിട്ടാണ് തന്നെ ഒഴിവാക്കിയതെന്ന് കെ വി തോമസ് ചോദിച്ചു. തന്നെ കറിവേപ്പിലയാക്കി കളയാനാകില്ലെന്നും കെ വി തോമസ് പറഞ്ഞു. ഒരു സൂചനയും നൽകാതെയാണ് ഒഴിവാക്കിയത്.
സീറ്റ് ലഭിക്കാത്തതിൽ ദുഖമുണ്ട്. ഗ്രൂപ്പില്ലാത്തതിനാലാണ് തന്നെ ഒഴിവാക്കിയത്. എന്ത്‌കൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ല. പ്രായം കൂടിയത് തന്റെ പ്രശ്‌നമല്ലെന്നും കെ വി തോമസ് പറഞ്ഞു. ഞാൻ ആകാശത്ത് നിന്ന് പൊട്ടി വീണതല്ല. പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നറിയാം. പാർട്ടിക്ക് വേണ്ടെങ്കിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും കെ വി തോമസ് പറഞ്ഞു.
ബിജെപിയിലേക്ക് മാറുമോ എന്ന മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് കെ വേ തോമസ് കൃത്യമായി മറുപടി നൽകിയില്ല. ബിജെപി തന്നെ സമീപിച്ചിട്ടില്ല എന്നാണ് പ്രതികരണം.
അതേസമയം, കെ വി തോമസിന് സീറ്റ് നൽകാത്തതിൽ ബിജെപി അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നല്ലത് പറഞ്ഞതുകൊണ്ടാണ് സീറ്റ് നിഷേധിച്ചതെന്നും ബിജെപി പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon