നയന്‍താര നായികാവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം ഐറയുടെ ട്രയിലര്‍ പുറത്തിറങ്ങി. സര്‍ജുന്‍ കെ.എം സംവിധാനം ചെയ്ത ചിത്രമാണ് ഐറ. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെജെ ആര്‍ സ്റ്റുഡിയോസാണ്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നയന്‍താര എത്തുന്നത്. യമുന എന്ന ജേര്‍ണലിസ്റ്റായും ഭവാനി എന്ന നാട്ടിന്‍പുറത്തുകാരിയുമായിട്ടാണ് നയന്‍സെത്തുന്നത്. യോഗിബാബു, ജയപ്രകാശ്, കലൈരസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്. ആനകള്‍ക്ക് വളരെ മികച്ച ഓര്‍മ്മശക്തിയാണ്, നയന്‍താരയുടെ കഥാപാത്രങ്ങളിലൊന്ന് ആനയ്ക്ക് തുല്യമായ ഓര്‍മ്മശക്തിയുള്ള ആളാണ്. തീര്‍ത്തും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അസാധാരണമായ ഒരു പ്രതികാരകഥയാണ് ഐറ. വ്യത്യസ്തമായൊരു അനുഭവമായിരിക്കും ഐറ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് സംവിധായകന്‍ പറയുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon