പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാകും. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടന്ന സമരത്തിന്‍റെ ഭാഗമായി നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യമെടുക്കുന്നതിനായാണ് ചെന്നിത്തല ഹാജരാകുന്നത്. നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ഒന്നാം പ്രതിയാണ് ചെന്നിത്തല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കള്‍ കേസിൽ നേരത്തെ ജാമ്യം എടുത്തിരുന്നു. നേതാക്കളും ജനപ്രതിനിധികളുമടക്കം 17 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
നവംബര്‍ 20 നാണ് നിലയ്ക്കലിലും പമ്പയിലും പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. യു ഡി എഫിന്‍റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon