തിരുവല്ല: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ ഡി എയുടെ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. തിരുവല്ലയിലാണ് യോഗം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചിട്ടുള്ളത്.
സഖ്യ കക്ഷിയായ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. യോഗത്തിന് ശേഷം ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും അന്തിമ തീരുമാനം ഇന്നുണ്ടാകും.
അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ സീറ്റ് വിട്ടുനൽകണമെന്ന് ബിഡിജെഎസിനോട് ബിജെപി ആവശ്യപ്പെട്ടേക്കും. നിലവില്‍ വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നത് ബിഡിജെഎസ് ആണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon