കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ഇഷ്‌ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും തീക്ഷണമായ നോട്ടവുമായി നില്‍ക്കുന്ന ഷെയ്നിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.
'നോട്ട് എ ലവ് സ്റ്റോറി' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക. രതീഷ് രവിയാണ് തിരക്കഥ രചിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍.
This post have 0 komentar
EmoticonEmoticon