ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും.മോദി സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് ബദലായാണ് കോണ്‍ഗ്രസിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ആരോഗ്യ പരിരക്ഷ അവകാശമാക്കുന്നതിനുള്ള പദ്ധതിയാകും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുക.
ഒരു വ്യക്തിക്ക് ഏത് ആശുപത്രിയിലും ചികിത്സ തേടാന്‍ സാധിക്കുന്നതാകും പദ്ധതി. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. അധികാരത്തിലെത്തിയാല്‍ ഇതിനായി ആരോഗ്യ മന്ത്രാലയത്തിന് ഉയര്‍ന്ന ബജറ്റുവിഹിതം ഉറപ്പുവരുത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.സ്ത്രീശാക്തീകരണം, എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങളുടെ അവകാശങ്ങള്‍, തൊഴില്‍ ഉറപ്പ് വരുത്തുക തുടങ്ങിവയ്ക്കും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും.
കര്‍ക്കശ നിയമങ്ങള്‍ ഒഴിവാക്കുക, സുപ്രീംകോടതി ഉത്തരവിനനുസൃതമായി ട്രാന്‍ജെന്‍ഡര്‍ ബില്ലില്‍ മാറ്റം വരുത്തുക, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനും സ്വകാര്യതയ്ക്കും പുതിയ നിയമം, സര്‍ക്കാര്‍ ഓഫീസുകളില്‍ ലിംഗ അവബോധം നടത്തുക, ഭൂരഹിതരായ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുക, യുവാക്കളുടെ തൊഴില്‍ ലഭ്യത തുടങ്ങിയ നിരവധി പദ്ധതികളും വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon