തിരുവനന്തപുരം: അഗ്രീന്‍ കോ അഴിമതി കേസില്‍ ഒന്നാം പ്രതിയായ എം കെ രാഘവന്, എം പി സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. എം കെ രാഘവന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചകണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സഹകരണ സ്ഥാപനത്തില്‍ 77 കോടി രൂപ ബാധ്യതയുണ്ടാക്കി എന്നാണ് കേസ്.
വ്യാജരേഖ നിര്‍മ്മാണം, ചതി, വഞ്ചന, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് രാഘവന് മേല്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ എം കെ രാഘവന് എം പി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
2004 - 05 വര്‍ഷത്തെ ഓഡിറ്റില്‍ കണ്ടെത്തിയ ഗുരതര ക്രമക്കേടുകളാണ് പരാതിക്ക് ആധാരം. സഹകരണ നിയമം പാലിക്കാതെയും രജിസ്ട്രാറില്‍ നിന്ന് അംഗീകാരം വാങ്ങാതെയും കൃത്രിമ രേഖ ചമച്ചുമാണ് വിവിധ ബാങ്കുകളെ കബളിപ്പിച്ചതെന്ന് സഹകരണ വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon