തിരുവനന്തപുരം: വമ്പന്‍ ഐ ടി കമ്പനികള്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ ഡിജിറ്റലായി ടെക്നോസിറ്റിയും. ആധുനിക ഡിജിറ്റല്‍ സബ്സ്റ്റേഷന്‍ ഒരുക്കിയാണ് ടെക്നോ സിറ്റി വികസനത്തിന്റെ പുതുരൂപങ്ങളിലേക്ക് കടക്കുന്നത്. സ്വീഡിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 15.92കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ സബ്സ്റ്റേഷന്‍ നിർമാണം നടന്നത്.
ടെക്നോപാർക്കിലിരുന്ന് റിമോട്ട് കൺട്രോളിലൂടെ സബ്സ്റ്റേഷൻ പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലുള്ള സബ്സ്റ്റേഷനുകളെക്കാൾ സുരക്ഷിതമാണ് ഡിജിറ്റല്‍ സബ്സ്റ്റേഷന്‍. ഓപ്റ്റിക്കൽ കറന്റ് ട്രാൻസ്ഫോമർ, ഓപ്റ്റിക്കൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോമർ എന്നിവ സ്ഥാപിച്ചത് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ്. ഫൈബർ ഓപ്റ്റിക്കൽ കേബിൾ വഴിയാണു സബ്സ്റ്റേഷനിലേക്കുള്ള സിഗ്നലുകൾ എത്തുന്നത്. പോത്തന്‍കോട് സബ്ബ്സ്റ്റേഷനില്‍ നിന്നും വൈദ്യുതി എത്തുന്നതും കേബിളിലൂടെയാണ്.
സബ്സ്റ്റേഷനുള്ളിലെ കണക്‌ഷനുകൾക്ക് അലൂമിനിയം കമ്പിക്കു പകരം അലൂമിനിയം ട്യൂബുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു പ്രസരണനഷ്ടം കുറയ്ക്കാനും സഹായകരമാകും.വോൾട്ടേജിൽ ഏറ്റക്കുറച്ചിൽ വരാത്ത രീതിയിലുള്ള നിര്‍മ്മാണവും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon