തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് മുൻപായുള്ള യോഗത്തിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം തന്നെയാണ് മുഖ്യ ചർച്ച വിഷയം. മുന്നണിയുടേയും പാർട്ടിയുടേയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തൽ റിപ്പോർട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും.
ഇന്ന് സെക്രട്ടേറിയറ്റ് തയ്യാറാക്കുന്ന റിപ്പോർട്ട് വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന സമിതി ചർച്ച ചെയ്യും. യുഡിഎഫിന് എതിരായ പ്രചരാണം ഫലപ്രദമായി നടത്താൻ കഴിഞ്ഞില്ല, ശബരിമല നിലപാടിനെ തുടർന്ന് വിശ്വാസികളിൽ ഒരു വിഭാഗം പാർട്ടിക്ക് എതിരായി തുടങ്ങിയ പ്രാഥമിക വിലയിരുത്തൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കുന്ന റിപ്പോർട്ടിലും ഉണ്ടാകാനാണ് സാധ്യത.
ദേശീയ നേതൃത്വത്തിന്‍റെ കോണ്‍ഗ്രസ് അനുകൂല നിലപാടും keralathile പരാജയത്തിന് കാരണമായെന്ന വിമർശനവും റിപ്പോർട്ടിലുണ്ടാകാൻ സാധ്യതുണ്ട്. സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ അടുത്ത മാസം ആറിന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon