ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സ്ഥാനമൊഴിയുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള ബിജെപി, എൻഡിഎ നേതാക്കളും പങ്കെടുക്കും.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ ചുവടുവെയ്പ്പിലൂടെയാണ് നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ സാധാരണക്കാരന്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ ദയനീയ പരാജയം മോദിക്ക് പോന്ന എതിരാളികളില്ലെന്ന തോന്നല്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഭരണത്തില്‍ ഒട്ടേറെ വെല്ലുവിളികളാണ് മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം പൂര്‍ണബഹുമതിയോടെ തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. ഇന്ത്യയ്‍ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ നേതാവ്. പിന്നാക്ക വിഭാഗത്തില്‍ നിന്നു പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ ആള്‍ എന്നിങ്ങനെ നീളുന്നു മോദിയുടെ നേട്ടങ്ങൾ
Thursday, 30 May 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon