തിരുവനന്തപുരം: എല്‍ഡിഎഫിന്റെ 'കേരള സംരക്ഷണ യാത്ര' നാളെ ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും, മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥയ്‌ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും നേതൃത്വം നല്‍കും.
ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ എന്ന മദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന ജാഥ മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും.
ഫെബ്രുവരി 14-ന് തിരുവനന്തപുരത്ത് വെച്ചും,ഫെബ്രുവരി 16-ന് മഞ്ചേശ്വരത്ത് വെച്ചും ജാഥകള്‍ ആരംഭിച്ച് മാര്‍ച്ച് 2-ന് തൃശ്ശൂരില്‍ സമാപിക്കും.
തിരുവനന്തപുരത്ത് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, ജാഥ ഉദ്‌ഘാടനം ചെയ്യും.
രണ്ട് ജാഥകളും മാര്‍ച്ച് 2-ന് വമ്ബിച്ച റാലിയോടുകൂടി തൃശ്ശൂരില്‍ സമാപിക്കും. സമാപന റാലിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുയുള്ള എല്‍.ഡി.എഫ്. നേതാക്കള്‍ പങ്കെടുക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon