തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ട ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ഇന്ന് ഡെൽഹിയിലെത്തും. ഇന്ന് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഇന്നലെയാണ് കുമ്മനത്തെ അടിയന്തിരമായി ഡൽഹിക്ക് വിളിപ്പിച്ചത്. ഇതോടെ കേരളത്തിൽ നിന്ന് മന്ത്രിയാകാനുള്ള സാധ്യത കുമ്മനത്തിനാകുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി വർധിച്ചു.
നേരത്തേ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡൽഹിയിലെത്താൻ കുമ്മനത്തിന് നിർദേശം ലഭിച്ചിരിക്കുന്നത്. രാജ്യസഭാ എംപിമാരായ വി മുരളീധരന്‍റെയും അൽഫോൺസ് കണ്ണന്താനത്തിന്‍റെയും സുരേഷ് ഗോപിയുടെയും പേരുകളും കുമ്മനത്തിനൊപ്പം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെയാരുന്നു അഭ്യൂഹങ്ങൾ.
കോൺഗ്രസിന്റെ ശശി തരൂരിനോട് ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുമ്മനം തിരുവനതപുരത്ത് നിന്നും മത്സരിച്ച് തോറ്റത്. വിജയ സാധ്യത ബിജെപി പ്രതീക്ഷിച്ചിരുന്നെങ്കിലും മുന്വര്ഷത്തേക്കാൾ മികച്ച വിജയമാണ് ശശി തരൂർ നേടിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon