കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. വിമാനത്താവള അതോറിറ്റിയുടെ ചെന്നൈയിലെ റീജനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൈകുന്നേരമാണ് ഇത് തുറന്നു കൊടുക്കുക.
ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 22ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചിരുന്നു. ആഗമനത്തിന് മാത്രമായി പുതിയ വലിയ കെട്ടിടം വരുന്നതോടെ നിലവിലുള്ള ആഗമന ഹാൾ ഇനി രാജ്യാന്തര യാത്രക്കാർക്ക് പുറപ്പെടാനുള്ള ഹാളായി മാറും. ഇതോടെ കരിപ്പൂരിൽ യാത്രക്കാർ പുറത്തിറങ്ങാൻ വൈകുന്നുവെന്ന പരാതിക്ക് പരിഹാരമാകും.
This post have 0 komentar
EmoticonEmoticon