ads

banner

Monday 27 May 2019

author photo

റായ്ബറേലി ∙ "എന്റെ ജീവിതം നിങ്ങൾക്കു മുന്നിൽ ഒരു തുറന്ന പുസ്തകമാണ്. നിങ്ങളാണ് എന്റെ കുടുംബം. നിങ്ങളിൽ നിന്നാണ് ഞാൻ ശക്തി ആർജിച്ചത്, അത് തന്നെയാണ് എന്റെ സ്വത്തും", തുറന്നു പറഞ്ഞു   സോണിയ. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ തയാറാണെന്ന് യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് 

എഴുതിയ കത്തിലാണ് സോണിയയുടെ പരാമർശം.

"കോൺഗ്രസിലെ പൂർവീകർ ഉയർത്തിപിടിച്ച രാജ്യത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കാൻ എനിക്ക് ലഭിച്ച എന്തും ത്യജിക്കാൻ ഞാൻ തയാറാണ്. വരാനിരിക്കുന്ന ദിവസങ്ങൾ കാഠിന്യമേറിയതാണെന്ന് അറിയാം. എന്നാൽ നിങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെയും പിൻബലത്തിന്റെയും ശക്തിയിൽ കോൺഗ്രസ് ഏത് വെല്ലുവിളിയും നേരിടും", സോണിയ പറഞ്ഞു.

റായ്ബറേലിയിൽ ബിജെപിയുടെ പ്രതാപ് സിങിനെ ഒരു ലക്ഷത്തി അറുപത്തേഴായിരം വോട്ടുകൾക്കാണ് സോണിയ പരാജയപ്പെടുത്തിയത്. തന്നെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ സോണിയ വിജയത്തിനായി കഠിന പ്രയത്നം നടത്തിയ കോ‍ൺഗ്രസ് പ്രവർത്തകരെ അനുമോദിക്കുകയും ചെയ്തു. മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥികളെ നിർത്താതെ കോൺഗ്രസിനെ പിന്തുണച്ച എസ്പി, ബിഎസ്പി പാർട്ടികൾക്കും സോണിയ നന്ദി അറിയിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar

EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement