ads

banner

Monday 27 May 2019

author photo

കോട്ടയം: പി.ജെ ജോസഫ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി വിഭാഗം. പി.ജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് റോഷി അഗസ്റ്റിന്‍ നല്‍കിയ കത്തിന് പ്രസക്തിയില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് പറഞ്ഞു. എന്നാല്‍ കത്തിന്റെ ഉള്ളടക്കം മനസിലാക്കാതെയാണ് മോന്‍സ് സംസാരിക്കുന്നതെന്ന് റോഷി അഗസറ്റിന്‍ മറുപടി നല്‍കി. മോന്‍സിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്നും നടപടിയെടുക്കണമെന്നും കേരളാ കോണ്‍ഗ്രസ്സ് എം കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ആവശ്യപ്പെട്ടു. 

പി.ജെ ജോസഫാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവെന്ന് കാട്ടി മോന്‍സ് ജോസഫ് കത്ത് നല്‍കിയതോടെ പാര്‍ട്ടി പിടിക്കാനുള്ള നീക്കവുമായാണ് മാണി വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.പാര്‍ലമെന്‍റി പാര്‍ട്ടിയില്‍ ജോസഫിനാണ് മുന്‍തൂക്കമെന്ന് മനസിലാക്കിയാണ് മാണി വിഭാഗം കടുത്ത നിലപാടുമായി രംഗത്ത് വരുന്നത്.പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്തിട്ടില്ലെന്നും അത് കൊണ്ടാണ് മോന്‍സിന്റെ കത്തിനെതിരെ താന്‍ സ്പീക്കറെ സമീപിച്ചതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതിനിടെ മോന്‍സ് ജോസഫിനെതിരെ നടപടി ആവശ്യപ്പെട്ട് മാണി വിഭാഗം നേതാവും പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം രംഗത്ത് വന്നു.

കേരളാ കോണ്‍ഗ്രസ് ഭരണഘടനയിലുള്ള ചട്ടങ്ങള്‍ അട്ടിമറിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിന്റെ പേരില്‍ അച്ചടക്ക നടപടി എടുക്കണമെന്ന് സണ്ണി തെക്കേടം ആവശ്യപ്പെട്ടു. കെ.എം മാണിസാറിന്റെ പിന്തുണകൊണ്ടു മാത്രം കടുത്തുരുത്തിയില്‍ നിന്നും എം.എല്‍.എ ആയ മോന്‍സ് ജോസഫ് പാര്‍ട്ടിയെ പിളര്‍ത്താനുള്ള കരുനീക്കങ്ങളാണ് നടത്തുന്നതെന്നും സണ്ണി തേക്കേടം ആരോപിച്ചു.ജനങ്ങളുടെ പിന്തുണ കൊണ്ടാണ് താന്‍ എം.എല്‍.എ ആയതെന്നായിരുന്നു സണ്ണി തെക്കേടത്തിന് മോന്‍സ് ജോസഫ് നല്‍കിയ മറുപടി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement