ads

banner

Monday, 27 May 2019

author photo

വാരാണസി :  പൊതുതിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു നന്ദി പറയാൻ തന്റെ മണ്ഡലമായ വാരാണസിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാംതവണ ജയിച്ച ശേഷം ആദ്യമായാണു മോദി കിഴക്കൻ ഉത്തർപ്രദേശിലുള്ള വാരാണസി സന്ദർശിക്കുന്നത്. 2014നേക്കാൾ ഒരു ലക്ഷം വർധിപ്പിച്ച് 4.79 ലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിലാണ് മോദി വാരാണസിയിൽ രണ്ടാമൂഴം സ്വന്തമാക്കിയത്. ഗംഗയുടെ തീരത്തുള്ള പ്രശസ്ത കാശി വിശ്വനാഥ ക്ഷേത്രത്തിൽ അദ്ദേഹം പ്രാർഥന നടത്തി.വാരാണസിയിൽ വിമാനത്തിൽ വന്നിറങ്ങിയ മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്ഷേത്രത്തിലേക്കു റോഡുമാർഗമാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്. അദ്ദേഹത്തെ കാണാൻ പാതയുടെ വശങ്ങളിൽ ജനം കാത്തുനിന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദർശനത്തിനു ബിജെപി അധ്യക്ഷൻ അമിത് ഷായും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ച എൽഇഡി സ്ക്രീനുകളിൽ മോദി പൂജ ചെയ്യുന്നതും പ്രാർഥിക്കുന്നതും തൽസമയം കാണിച്ചു.പ്രധാനമന്ത്രി ഇവിടെവന്നു പൂജ ചെയ്യുന്നതു ഞങ്ങളുടെ ഭാഗ്യമാണ്. 2014ലെ വിജയത്തിനുശേഷവും മോദി ഇവിടെ പൂജയും പ്രാർഥനയും നടത്തിയിരുന്നു. കാശി വിശ്വനാഥന്റെ വലിയ ഭക്തനാണു മോദി. മോദി തന്നെത്തന്നെ ദൈവത്തിന് അർപ്പിച്ചതായി കാണാം. പൂജാ സമയത്ത് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു’– ക്ഷേത്ര പൂജാരി ആചാര്യ അശോക് ദ്വിവേദി വാർത്താ ഏജൻസിയോടു പറഞ്ഞു. 
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement