ads

banner

Monday 27 May 2019

author photo

പത്തനംതിട്ട∙ ശബരിമലയിൽ വഴിപാടിനത്തിൽ ലഭിച്ച സ്വർണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന വാർത്തയ്ക്കു പിന്നിൽ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവരാണെന്നു ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ. വഴിപാടിനത്തിൽ ലഭിച്ച ഒരുതരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ല. മഹസറിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി. ഉടൻ സ്ട്രോങ് റൂം തുറക്കേണ്ട അവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അവ്യക്തത നീക്കാന്‍ ഹൈക്കോടതിയുടെ ഓഡിറ്റ് വിഭാഗം ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസിലെ മഹസറുകള്‍ പരിശോധിക്കും. സ്ട്രോങ് റൂം മഹസര്‍ പത്തനംതിട്ട ദേവസ്വം ഓഫിസിലെത്തിച്ചു. എന്നാല്‍ വഴിപാട് കണക്കെടുപ്പ് പതിവ് പരിശോധന മാത്രമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. സ്ട്രോങ് റൂം മഹസര്‍ ഉള്‍പ്പെടെ 9 രേഖകള്‍ എത്തിക്കാന്‍ ഈമാസം എട്ടിന് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement