ads

banner

Monday 27 May 2019

author photo

മക്ക: ഇസ്‍ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കായി മക്ക ഒരുങ്ങുന്നു. ഈ മാസം മുപ്പതിനും മുപ്പത്തി ഒന്നിനുമാണ് ഉച്ചകോടികള്‍. ഇറാന്‍ ഭീഷണി ചെറുക്കുന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.

ഈ മാസം 31-നാണ് ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചകോടി മക്കയില്‍ നടത്താനിരുന്നത്. ഭാവിക്കായി കൈകോര്‍ത്ത് എന്ന തലക്കെട്ടിലാണിത്. ഇതിനിടെയാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ അരാംകോ പമ്പിങ് സ്റ്റേഷന്‍ ആക്രമണം. യു.എ.ഇയില്‍‌ സൗദി കപ്പലടക്കം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ഇത്. ഇതോടെ ഇസ്‍ലാമിക് സമ്മിറ്റിന് മുന്നോടിയായി ഈ മാസം മുപ്പതിന് ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തിര ഉച്ചകോടി വിളിച്ചു ചേര്‍ത്തു. മക്കയില്‍ നടക്കുന്ന ഈ ഉച്ചകോടിയിലേക്കുള്ള ക്ഷണക്കത്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അയച്ചിട്ടുണ്ട്. ഇറാന്‍ വിഷയമാകും മുപ്പതിലെ യോഗത്തിലെ പ്രധാന അജണ്ട. എന്നാല്‍ 31-ന് നടക്കുന്ന ഇസ്‍ലാമിക ഉച്ചകോടിയില്‍ ഇറാന്‍ വിഷയത്തിനൊപ്പം ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ചയാകും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement