ads

banner

Monday 27 May 2019

author photo

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ രഹസ്യ നിക്ഷേപത്തിന്റെ വിവരങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറുന്നതുമായി ബന്ധപ്പെട്ട് 11 ഇന്ത്യക്കാർ‌ക്ക് സ്വിസ് അധികൃതരുടെ നോട്ടിസ്. വിവരങ്ങൾ കൈമാറുന്നതിൽ എതിർപ്പുണ്ടെങ്കിൽ നോട്ടിസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അറിയിക്കുന്നതിനാണ് ഇത്. സ്വിറ്റ്സർലൻ‍ഡിലെ ഫെഡറൽ ടാക്സ് അഡ്മിനിനിസ്ട്രേഷൻ വിഭാഗമാണ് മെയ് 21നു നോട്ടിസ് അയച്ചിരിക്കുന്നത്. മാർച്ച് മാസം മുതൽ ഇത്തരത്തിൽ 25 ഇന്ത്യക്കാർക്കു നോട്ടിസ് അയച്ചിട്ടുണ്ട്.എന്നാൽ നോട്ടിസ് ലഭിച്ചവരിൽ രണ്ടു പേരുടെ ഒഴികെയുള്ള പേരുവിവരങ്ങൾ ലഭ്യമല്ല. കൃഷ്ണ ഭഗവാൻ രാമചന്ദ് (മേയ് 1949), കൽപേഷ് ഹർഷദ് കിനാരിവാല (സെപ്റ്റംബർ 1972) എന്നിവരുടെ പേരുകളാണുള്ളത്. മറ്റുള്ളവരുടെ പേരിന്റെ അദ്യക്ഷരവും ജനനതീയതിയും മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
എഎസ്ബികെ (നവംബർ 24, 1944), എബികെഐ (ജുലൈ 9, 1944), പിഎഎസ്(നവംബർ 2, 1983), ആർഎഎസ് (നവംബർ 22,1973), എപിഎസ് (നവംബർ 27, 1944), എഡിഎസ് (ഓഗസ്റ്റ് 14, 1949), എംഎൽഎ (മേയ് 20, 1935), എൻഎംഎ (ഫെബ്രുവരി 21, 1968), എംഎംഎ (ജൂൺ 27, 1973).– എന്നിങ്ങനെയാണ് പേരുകൾ. ഇവരിൽ പലരും അനധികൃത വിദേശനിക്ഷേപം സംബന്ധിച്ച പാനമ രേഖകളിലെ വെളിപ്പെടുത്തലിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നാണ് വിവരം.നിക്ഷേപകരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന പതിവുള്ള സ്വിസ് ബാങ്ക്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവരങ്ങൾ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാൻ തയാറായിരുന്നു. കള്ളപ്പണ ഇടപാടുകളെക്കുറിച്ചു നിരവധി ആക്ഷേപങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഇത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement