'ഓപറേഷന്‍ ഗോള്‍ഡ് ഫിഷ്' എന്ന പേരില്‍ സൈനിക പശ്ചാത്തലത്തില്‍ പുതിയ തെലുങ്ക് ചിത്രം വരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാത്രമല്ല, അദിവി സായ്കിരണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആദി സ്യകുമാറാണ് ഓപറേഷന്‍ ഗോള്‍ഡ് ഫിഷ് എന്ന ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്.
കൂടാതെ, തെലുങ്കിലെ പ്രശ്തനായ തിരക്കഥാകൃത്ത് അബ്ബൂരി രവി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്്. രവി ചലച്ചിത്രലോകത്ത് അഭിനേതാവായി അരങ്ങേറ്റം കറിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ ഒരു ഭീകരവാദിയുടെ വേഷത്തിലാണ് രവി എത്തുന്നത്. ഇതിനുപുറമെ, ശ്രീചരണ്‍ പക്കാലയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സാഷ ഛേത്രി, അനീഷ് കുരുവിള, മനോജ് നന്തം, കാര്‍ത്തിക് രാജു തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. മാത്രമല്ല, ജയ്പാല്‍ റെഡ്ഡി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

This post have 0 komentar
EmoticonEmoticon