അമേരിക്കയുടെ പുതിയ ബഹിരാകാശ പേടകം ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ നിന്നും വേര്‍പെട്ടു. പേടകം നാല് പാരച്യൂട്ടുകളുടെ സഹായത്തോടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കും.സ്‌പെയ്‌സ് എക്‌സുമായി സഹകരിച്ചുള്ള നാസയുടെ ഭാവി ബഹിരാകാശ പദ്ധതികള്‍ക്ക് ഇതോടെ തുടക്കമാവും.മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതികളില്‍ സ്‌പെയ്‌സ് എക്‌സിന്റെ സുപ്രധാന ചുവടുവെപ്പാണ് ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള പദ്ധതികളാണ് സ്‌പെയ്‌സ് എക്‌സിനുള്ളത്.
മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള യാത്രയ്ക്ക് മുമ്പായി പേടകത്തിന്റെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായാണ് മാര്‍ച്ച് രണ്ടിന് ശനിയാഴ്ച ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍ വിക്ഷേപിച്ചത്. സെന്‍സറുകള്‍ ഘടിപ്പിച്ച ഒരു ഡമ്മി മാത്രമാണ് പേടകത്തിനടുത്തുണ്ടായിരുന്നത്. പേടകത്തിന്റെ വിക്ഷേപണവും, ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയും വിജയകരമായിരുന്നു.
മാര്‍ച്ച് മൂന്ന് ഞായറാഴ്ചയാണ് പേടകം ബഹിരാകാശനിലയത്തിലെത്തിയത്. അഞ്ച് ദിവസത്തോളം ബഹിരാകാശ നിലയത്തില്‍ നിന്ന ശേഷമാണ് പേടകം തിരികെ എത്തുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon