കൊച്ചി: ട്രോളന്മാരുടെ ഭാവന പ്രവചനാതീതമാണ്, സംശയമില്ല . ഒടുവിലത്തെ ഉദാഹരണം എത്തിക്കഴിഞ്ഞു . സൗബിന്‍ നായകനായെത്തുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗബിന്റെ ലുക്കിലും ഭാവത്തിലും പുതുമയോടെ എത്തിയ പോസ്റ്റര്‍ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയെടുത്തത്. അമ്പിളി എന്ന സിനിമയുടെ പോസ്റ്റര്‍ പേരിലും സൌബിന്റെ മുഖവും മാറ്റി ‘ഇന്ത്യയ്ക്ക് പറ്റിയ അമളി എന്നാക്കി . മുഖം ആകട്ടെ നരേന്ദ്ര മോധിയുടെയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഈ ട്രോളന്‍ വിരുത് വൈറലായി കഴിഞ്ഞു.
ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിര്‍ നായകന്‍ ആയി എത്തുന്ന ചിത്രം ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദ്ധമായ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയസൂര്യയുമായി പങ്കിട്ട സൗബിന്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെയും പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ശരണ്‍ വേലായുധന്‍ ആണ്. കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്. ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തും
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon