തിരുവനന്തപുരം: സി.പി.എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ഭരണത്തില്‍ സ്ത്രീ സുരക്ഷ ഇല്ലാതായെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഇങ്ങനെ പറയേണ്ടിവന്നതില്‍ ഖേദമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍വച്ച് പീഡനത്തിനിരയായെന്നാണ് പരാതി. കഴിഞ്ഞ 16ന് മണ്ണൂരില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.
പാര്‍ട്ടി അനുഭാവിയാണ് ആരോപണവിധേയനായ യുവാവ്. എന്നാല്‍ പരാതിക്കാരിക്കും യുവാവിനും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് സിപിഎം. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ആസൂത്രിത നീക്കമെന്ന് ചെര്‍പ്പുളശേരി ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon