തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കേരളത്തിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പാര്‍ലമെന്റിൽ കേവല ഭൂരിപക്ഷം നേടാനോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പാർട്ടിയാണ് കോൺഗ്രസ്. കോണ്‍ഗ്രസിനും അവരുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ മതേതര സര്‍ക്കാറിന് സാധ്യത തെളിയൂ എന്നും ഹമീദ് പറഞ്ഞു.
ഇത്തവണ 20 മണ്ഡലങ്ങളിലും വെൽഫെയർ പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാവില്ല. ബി.ജെ.പി അധികാരത്തിൽ വന്നാൽ 2019ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന സൂചനകളാണ് അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നൽകുന്നത്. അതിനാൽ എൻ.ഡി.എ സഖ്യത്തെ അധികാരത്തിൽനിന്ന് മാറ്റിനിർത്തേണ്ടത് ജനാധിപത്യവിശ്വാസികളുടെ പൊതുബാധ്യതയാണെന്നും ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് പ്രധാനമായും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. രണ്ടുകൂട്ടരും ബി.ജെ.പി സഖ്യത്തെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നു. എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പി.എം ഇപ്പോൾ ദേശീയരാഷ്ട്രീയത്തിൽ പ്രസക്ത കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്.
സംസ്ഥാന ഭരണവും തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടണം. മൂന്നുവർഷത്തെ ഭരണം ജനവിരുദ്ധമാണ്. പ്രളയപുനർനിർമാണത്തിന് ക്രിയാത്മക കാഴ്ചപ്പാട് രൂപപ്പെടുത്തി നടപ്പാക്കാനായിട്ടില്ല. സംഘ്പരിവാർ സർക്കാറുകൾ പുലർത്തുന്ന പൊലീസ് നയമാണ് കേരളത്തിലും. ജനകീയസമരങ്ങളെ കോർപറേറ്റുകൾക്കായി അടിച്ചമർത്തുന്നു. സി.പി.എം കൊലപാതക രാഷ്ട്രീയത്തിെൻറ വക്താക്കളായി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
This post have 0 komentar
EmoticonEmoticon