ലണ്ടന്‍: പാരീസില്‍ യുവാവിന് കുത്തേറ്റു. ഫുട്‌ബോള്‍ വിജയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവാവിന് കുത്തേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം ആഘോഷിച്ച യുവാവിനാണ് കുത്തേറ്റത്. ടാക്‌സിയില്‍ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്യവെയാണ് യുവാവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയമറിയുന്നത്. മാത്രമല്ല, ഇതോടെ ടാക്സി ഡ്രൈവര്‍ ഇത് എതിര്‍ത്തു. ഇതേ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ വാക്കുതര്‍ക്കമുണ്ടായി.
ഡ്രൈവര്‍ വാഹനം നിര്‍ത്തി യുവാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും സംഘത്തിലുണ്ടായിരുന്ന യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന്, തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് കുത്തേറ്റത്. നെഞ്ചില്‍ പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു റിപ്പോര്‍ട്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon