ശ്രീനഗര്‍: ഇന്ത്യ പാക് അതിര്‍ത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സൈന്യത്തിന്റെ ഏഴ് പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. അതിര്‍ത്തിയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പാക് സൈന്യത്തിലെ നിരവധി പേര്‍ക്കും പരുക്കേറ്റതായും മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ തിങ്കളാഴ്ച അഞ്ച് വയസുള്ള പെണ്‍കുട്ടിയും ബിഎസ്‌എഫ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഈ നടപടിയെന്ന് ഇന്ത്യന്‍ സൈന്യം സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലകളിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് നിയന്ത്രണ രേഖയിലെ ജനവാസ മേഖലകളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon