ചേര്‍ത്തല: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കരുത് മത്സരിച്ചാല്‍ താന്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുത്. മത്സരിക്കാന്‍ ഇറങ്ങുന്നവര്‍ യോഗം ഭാരവാഹിത്വം രാജിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് പേടിച്ച് പിന്മാറിയതാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മത്സരിച്ചാല്‍ പരാജയപ്പെടും. അടൂര്‍ പ്രകാശ് ആലപ്പുഴയില്‍ മത്സരിച്ചാല്‍ ജയിക്കില്ല. ആലപ്പുഴയില്‍ ആരിഫിന് ജനങ്ങളുടെ പിന്തുണയുണ്ട്. ഇപ്പോഴേ ജയിച്ചുകഴിഞ്ഞു. ആനയോട് ഏലി മത്സരിക്കുന്നത് പോലെയാണ് ആരിഫിനോട് വേണുഗോപാല്‍ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
This post have 0 komentar
EmoticonEmoticon