ന്യൂഡല്‍ഹി:'ചൌക്കിധാര്‍ ചോര്‍ ഹേ' ( കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യം രാജ്യത്തിന് അപകടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ പരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് മോദി കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്.
കാവൽക്കാർ കള്ളൻമാരെന്ന് വിശേഷിപ്പിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. രാജ്യത്ത് വിവിധ മേഖലകളിലായി ജോലിയെടുക്കുന്ന കാവൽക്കാരുടെ ആത്മസമർപ്പണത്തെ അവഹേളിക്കുന്നതാണ് 'കാവൽക്കാരൻ കള്ളനാണ്' എന്ന പ്രചാരണം. ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി രാജ്യത്തിന്‍റെ കാവൽക്കാർ അധിക്ഷേപിക്കപ്പെട്ടതിന് താൻ മാപ്പ് പറയുന്നുവെന്നും പ്രധാനമന്ത്രി ഓഡിയോ കോൺഫറൻസിംഗിലൂടെ പറഞ്ഞു.
'ചൗകീദാർ ചോർ ഹെ' എന്ന മുദ്രവാക്യവുമായാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ 'ചൗകീദാർ ചോർ ഹേ' മുദ്രാവാക്യത്തിന് മറുപടിയുമായി ബിജെപി 'ഹം ഭീ ചൗകീദാർ' ഹാഷ്‍ടാഗ് പ്രചാരണം തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രി തന്‍റെ ട്വിറ്റർ അക്കൗണ്ടിന്‍റെ പേര് 'ചൗകീദാർ നരേന്ദ്രമോദി' എന്ന് മാറ്റിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon