ലോകം മാറി മറയുമ്പോള്‍ ഇപ്പോള്‍ എല്ലാം സ്വന്തം ജീവിതം പോലും ഇന്ന് എല്ലാവരും തുറന്ന് കാട്ടുന്നത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. അതായത്, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്,യൂടൂബ്,ടിക്‌ടോക്ക് എന്നിവയിലൂടെ സ്വയം വീഡിയോ എടുത്തും മറ്റുളളവരെ കൊണ്ട് വീഡിയോ എടുപ്പിച്ചും അപ്‌ലോഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇവിടെ പ്രധാന പ്രശ്‌നം ലൈംഗിക താല്‍പര്യമുളള ചില മനുഷ്യര്‍ കുട്ടികളുടെയും മറ്റും കുസൃതി വീഡിയോയും മറ്റും ആണെങ്കില്‍ പോലും അതിലും ലൈംഗിക താല്‍പര്യമുളള കണ്ണിലൂടെ നോക്കി കാണും. എന്നിട്ട് വീഡിയോയ്ക്ക് അടിയില്‍ അത്തരത്തിലുളള കമന്റുകള്‍ ഇടുന്നതും ശീലമാക്കുന്നവരുടെ ഇടയിലാണ് നമ്മുടെയെല്ലാം ജീവിതം. അതുകൊണ്ട് ഇത്തരത്തിലുളള കാര്യങ്ങളില്‍ കുട്ടികളെ വലിച്ചിഴക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ വേണ്ടിയാണ് കര്‍ശന നടപടിയുമായി യൂട്യൂബ് രംഗത്ത് എത്തിയിരിക്കുന്നത്.
അതിനാല്‍ ഓണ്‍ലൈനില്‍ ഇനി മുതല്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുണം. ഇത് വളരെ അത്യാവശ്യമാണ്. അതിനായി 18 വയസിന് താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ക്കുള്ള കമന്റുകള്‍ യൂട്യൂബ് നിര്‍ത്തലാക്കുന്നു. കുട്ടികളുടെ വീഡിയോകളുടെ കീഴില്‍ പീഡോഫിലുകള്‍ (കുട്ടികളോട് ലൈംഗികതാല്‍പര്യം കാണിക്കുന്നവര്‍) വ്യാപകമായി അശ്ലീല കമന്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിരവധി ബ്രാന്റുകള്‍ യൂട്യൂബിന് പരസ്യം നല്‍കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു.
മാത്രമല്ല, അശ്ലീല കമന്റുകള്‍ വരാന്‍ സാധ്യതയുള്ള കുട്ടികളുടെ വീഡിയോകള്‍ക്ക് മാത്രമായി നേരത്തെ തന്നെ യൂട്യൂബ് കമന്റുകള്‍ നിയന്ത്രിച്ചിരുന്നതാണ്. അതേസമയം, ഇപ്പോള്‍ കുട്ടികളെ കാണിക്കുന്ന ഒരു വീഡിയോകള്‍ക്കും കമന്റുകള്‍ ഇടാന്‍ സാധിക്കുന്നതുമല്ല.ഇത് കര്‍ശന നിയമമായി കഴിഞ്ഞു. വരും മാസങ്ങള്‍ക്കുള്ളില്‍ പുതിയ മാറ്റം നിലവില്‍ വരുമെന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്.
കൂടാതെ, യൂട്യൂബിലെ കമന്റ് സൗകര്യം പീഡോഫിലുകള്‍ അശ്ലീല കമന്റുകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഇതില്‍ നടപടി സ്വീകരിച്ചുവരികയാണെന്നായിരുന്നു യൂട്യൂബ് അന്ന് പറഞ്ഞത്.
എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ എടി ആന്റ് ടി, ഹാസ്ബ്രോ ഉള്‍പ്പടെയുള്ള പരസ്യ ദാതാക്കള്‍ യൂട്യൂബില്‍ നിന്നും അവരുടെ പരസ്യം പിന്‍വലിച്ചിരിക്കുന്നു. സൂക്ഷിക്കുക. നിങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കായി. അങ്ങനെ ഇവരുടെ സംരക്ഷണത്തിനായി യൂട്യൂബും സ്വയം രംഗത്തിറങ്ങിയിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon