കോട്ടയം: കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി രഹസ്യ കൂടികാഴ്ച നടത്തി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായിട്ടായിരുന്നു ജോസഫിന്റെ കൂടികാഴ്ച. പാർട്ടിയിലെ പ്രശ്നങ്ങൾ ജോസഫ് ബിഷപ്പിനെ ധരിപ്പിച്ചുവെന്നാണ് വിവരം.
അതേസമയം, പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു. പാർട്ടി വിട്ട് പുറത്ത് വന്നാൽ അർഹമായ സ്ഥാനം നൽകുമെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഫ്രാൻസിസ് ജോർജിന്റെ പ്രതികരണം.
കോട്ടയത്ത് മത്സരിക്കാൻ താത്പര്യമറിയിച്ച പി ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കഴിഞ്ഞ ദിവസം കെ എം മാണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കേരളാ കോൺഗ്രസിനെ പ്രശ്നങ്ങൾ രൂക്ഷമായത്. നടപടിയെ അസാധാരണമെന്നാണ് പി ജെ ജോസഫ് വിശേഷിപ്പിച്ചത്. എന്നാൽ പ്രവർത്തകരുടെ വികാരം മാനിച്ചാണ് നടപടിയെന്നാണ് കെഎം മാണി പ്രതികരിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon