കട്ടപ്പന : നാക്കുപിഴയ്ക്ക് ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി എം.എം.മണി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദമെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. ശിശുദിനം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മരിച്ച സുദിനമാണെന്ന് എം.എം മണി പറഞ്ഞത്. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് വൈദ്യുതി മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്. സംഭവം വിവാദമായപ്പോഴാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്.
This post have 0 komentar
EmoticonEmoticon