സാന്‍ഫ്രന്‍സിസ്കോ: 15 ലക്ഷം അംഗങ്ങളുടെ സ്വകാര്യ വിവരം ഫെയ്‌സ്ബുക്ക് വഴി ചോര്‍ത്തിയതായി കണ്ടെത്തി. 2016 മേയ് മുതല്‍ പുതിയ അംഗങ്ങളായ 15 ലക്ഷം പേരുടെ ഇമെയില്‍ ബന്ധങ്ങള്‍ ‘മനഃപൂര്‍വമല്ലാതെ അപ്‌ലോഡ്’ചെയ്തുവെന്നാണു സമൂഹമാധ്യമക്കമ്പനിയുടെ വെളിപ്പെടുത്തല്‍ . പുതിയ അംഗങ്ങള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഇമെയിള്ല്‍ പാസ്‌വേഡ് വെരിഫിക്കേഷന്‍ നല്‍കുന്ന രീതി മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കും. പുതിയ അക്കൗണ്ട് തുടങ്ങുമ്പോള്‍ അംഗങ്ങളുടെ ഇമെയില്‍ ബന്ധങ്ങള്‍ ഫെയ്‌സ് ബുക്കിലേക്ക് അപ്‌ലോഡ് ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തില്‍ 15 ലക്ഷത്തോളം ഇമെയില്‍ കോണ്‍ടാക്ടുകളാണു ഫെയ്‌സ് ബുക്കിനു ലഭിച്ചത്. ഇവ ആര്‍ക്കും ഷെയര്‍ ചെയ്തിട്ടില്ലെന്നും ഡിലീറ്റ് ചെയ്യുകയാണെന്നും ഫെയ്സ്ബുക് വ്യക്തമാക്കി. പുതിയ അക്കൗണ്ട് തുറക്കുമ്പോള്‍ അംഗങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ഫെയ്സ്ബുക് അവരുടെ ഇമെയില്‍ ബന്ധങ്ങള്‍ ശേഖരിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. അക്കൗണ്ട് തുറക്കുന്നതിന്റെ ഭാഗമായി ഇമെയില്‍ പാസ്‌വേഡ് നല്‍കുമ്പോള്‍, കോണ്‍ടാക്ടുകള്‍ മുഴുവനായും ഇംപോര്‍ട്ട് ചെയ്യുന്നതായി മെസേജ് വരും. എന്നാല്‍ ഇത് അംഗങ്ങളുടെ അനുമതി കൂടാതെയായിരുന്നു. ലക്ഷക്കണക്കിന് അംഗങ്ങളുടെ പാസ്‌വേഡുകള്‍ ആര്‍ക്കും വായിക്കാവുന്ന ഫോര്‍മാറ്റില്‍ ഫെയ്‌സ്ബുക് ജീവനക്കാരുടെ ഇന്റേണല്‍ സിസ്റ്റത്തില്‍ കണ്ടെത്തിയതു നേരത്തേ വിവാദമായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon