പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെക്കുറിച്ച് വസ്തുതാവിരുദ്ധവും സത്യവിരുദ്ധവുമായി മോദി പ്രചാരണം നടത്തുന്നു. ഇത് പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവനാമം പറയുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നെന്നാണ് പ്രധാനമന്ത്രി പറയുന്നത് ഇത്തരത്തില്‍ ഒരു കേസെങ്കിലും എടുത്തു കാണിക്കാനാകുമോയെന്നും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കയച്ച ലേഖനത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരന്ദ്രമോദി ശബരിമലയുടെ പേര് പരാമര്‍ശിച്ചില്ല. എന്നാൽ ദൈവത്തിന്‍റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഈശ്വരന്‍റെ പേര് പറയുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നു. ഇവിടെ ലാത്തിച്ചാര്‍ജ് നടത്തുന്നുവെന്നും പ്രധാന മന്ത്രി ആരോപിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon