ന്യൂഡൽഹി: ഇന്നലെ പ്രവർത്തനം നിലച്ച ബി.ജെ.പിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് രണ്ടാം ദിനവും പ്രവർത്തന സജ്ജമായില്ല. തകരാറ് പരിഹരിക്കുകയാണെന്നും ‘ഉടൻ തിരിച്ചു വരും’ എന്നുമുള്ള കുറിപ്പാണ് വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് രണ്ട് ദിവസമായി കാണാനാവുന്നത്. ചൊവ്വാഴ്ച വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ബി.ജെ.പി ആരോപിച്ചിരുന്നു.
അതേസമയം, കോൺഗ്രസ് ബിജെപിക്കെതിരെ പരിഹാസ രൂപേണ വെബ്സൈറ്റ് പ്രവർത്തന സജ്ജമാക്കാൻ സഹായം വാഗ്ദാനം ചെയ്തു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് സഹായ വാഗ്ദാനം നടത്തിയത്. ‘‘ ഏറെ സമയമായി നിങ്ങൾ പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു. നിങ്ങൾക്ക് തിരിച്ചു വരാൻ സഹായം ആവശ്യമെങ്കിൽ, നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.’’ എന്നായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.
എന്നാൽ, കോൺഗ്രസിന്റെ സഹായ വാഗ്ദാനത്തെ പരിഹസിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തി. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആംആദ്മി കോൺഗ്രസിനെ വിമർശിച്ചത്. ‘‘നിങ്ങൾ ഡൽഹിയിൽ ചെയ്തതുപോലെ.! ഇൗ തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ ബി.ജെ.പി താഴേക്ക് പോയാലും, തിരിച്ച് കൊണ്ടു വരാൻ കോൺഗ്രസ് സഹായിക്കും’’ എന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ട്വീറ്റ്.
This post have 0 komentar
EmoticonEmoticon