കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മൽസരിക്കുമെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോർജ് എംഎൽഎ. എല്ലാ മണ്ഡലങ്ങളിലും ജനപക്ഷം സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പി.ജെ ജോസഫ് മൽസരിച്ചാൽ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.സി ജോർജോ മകൻ ഷോൺ ജോർജോ പത്തനംതിട്ടയിൽ മൽസരിക്കണമെന്നായിരുന്നു ജനപക്ഷം യോഗത്തിലെ ആവശ്യം. ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ശക്തി തെളിയിക്കുന്നതിനായി പത്തനംതിട്ടയിൽ നിന്ന് പി സി ജോർജ് തന്നെ മൽസരിക്കണമെന്ന് പാർട്ടി യോഗത്തിൽ ധാരണയായി.
This post have 0 komentar
EmoticonEmoticon