ചാലക്കുടിയിൽ ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കുന്നതിന് എതിരെ പാർലമെന്‍റ് മണ്ഡലം കമ്മറ്റി യോഗത്തിൽ പ്രതിഷേധം. ഇന്നസെന്‍റിന് പകരം പി രാജീവിന്‍റെയും സാജു പോളിന്‍റയും പേരുകളാണ് മണ്ഡലം കമ്മറ്റി നിർദ്ദേശിച്ചത്. ഇന്നസെന്‍റ് മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയില്‍ ഉയര്‍ന്ന വികാരം. മണ്ഡലം കമ്മിറ്റിയുടെ തീരുമാനത്തിന് വികാരമായി ഇന്നസെന്‍റ് മത്സരിക്കുകയാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റിനായിരിക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ആലത്തൂരിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന പാര്‍ലമെന്‍റ് കമ്മിറ്റി യോഗത്തില്‍ സിറ്റിംഗ് എംപി പി കെ ബിജുവിന്‍റേ പേരിനോടും എതിർപ്പ് ഉണ്ടായെന്നാണ് വിവരം. എങ്കിലും പികെ ബിജുവിന്‍റെ പേരിനാണ് മുന്‍തൂക്കം.
സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് അന്തിമരൂപം നൽകി നാളെ ചേരുന്ന സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കും.പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ശനിയാഴ്ച സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
This post have 0 komentar
EmoticonEmoticon