തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അധിക്ഷേപിച്ച് വാട്ട്സാപ്പില്‍ പോസ്റ്റിട്ട പോലീസ് ഓഫിസേഴ്സ് അസോസിയേഷന് നേതാവിനെതിരെ അന്വേഷണത്തിന് ഉത്തരവ്. അസോസിയേഷന് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണനെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്.
ഹെഡ്ക്വാട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. ആദ്യഘട്ടമായി നേതാവില്‍നിന്നു വിശദീകരണം തേടും. പിന്നീട് വിളിച്ചുവരുത്തി മൊഴിയെടുക്കും. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.
പോലീസ് ബറ്റാലിയനുകളില്‍ നിലനിന്ന 673 താത്കാലിക പ്രൊമോഷന് തസ്തികകള്‍ ഇല്ലാതാക്കാന്‍, തെരഞ്ഞെടുപ്പിന്റെ മറവില്‍ പോലീസ് മേധാവി സൂത്രപ്പണി നടത്തിയെന്നാണ് നാലാം ബറ്റാലിയനിലെ ഓഫീസര്‍മാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന് പോസ്റ്റിട്ടത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon