കായംകുളം: കായംകുളം: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കറ്റാനം കട്ടച്ചിറ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓര്‍ത്തഡോക്‌സ് വൈദികരും വിശ്വാസികളും പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയത്.
യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. നിരോധനാജ്ഞ ലംഘിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗം പറഞ്ഞു.
ചെങ്ങന്നൂര്‍ ഡിവൈഎസ്പിയും ആര്‍ഡിഒയും തങ്ങളുമായി ചര്‍ച്ചനടത്തുന്നതിനിടയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വാതില്‍ തകര്‍ത്ത് പള്ളിക്കുള്ളില്‍ കയറിയതെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്തുകൊടുത്തെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു.
This post have 0 komentar
EmoticonEmoticon