കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. അടുത്തമാസം അഞ്ചിന് കേസില്‍ പ്രാഥമിക വാദം കേള്‍ക്കും. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയാണ് കേസില്‍ വിചാരണ നടത്തുന്നത്.
കേസിന്റെ വിചാരണ എറണാകുളത്ത് തന്നെ വനിതാ ജഡ്ജിന് വിട്ട് ഹൈകോടതി ഉത്തരവായ സാഹചര്യത്തിലാണ് ഇന്ന് നടപടികള്‍ ആരംഭിച്ചത്. എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം. വര്‍ഗീസാണ് പ്രാഥമിക വാദത്തിനായി കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുണ്ടായിരുന്ന ഫയലുകള്‍ സി.ബി.ഐ കോടതി ഇന്ന് പരിശോധിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.
വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവനടി തന്നെയാണ് ഹൈകോടതിയെ സമീപിച്ചത്. ഈ കേസിന്റെ വിചാരണാ നടപടികള്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സി.ബി.ഐ കേസുകളെ പ്രതികൂലമായി ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പീഡനക്കേസുകള്‍ക്ക് പ്രത്യേക കോടതിയാവാമെന്ന ക്രിമിനല്‍ നടപടി ചട്ടങ്ങളിലേയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് വനിതാ ജഡ്ജിയെന്ന നടിയുടെ ആവശ്യം ഹൈകോടതി അനുവദിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon