തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സൂര്യാഘാതം അനുഭവപ്പെട്ടിരിക്കുന്നു. ഇന്ന് മാത്രം കടുത്ത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റത് 10 പേര്‍ക്കെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചിരിക്കുന്നത്. മാത്രമല്ല ഈ ആഴ്ച മാത്രം 55 പേര്‍ സൂര്യാഘാതത്തിന് ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ, ഒരുമാസത്തിനിടെ 120 പേര്‍ക്കെങ്കിലും സൂര്യാഘാതമേറ്റെന്നാണ് കണക്കുകള്‍ പറയുന്നത്. ഞായറാഴ്ച മൂന്നുപേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മാത്രമല്ല, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലായാണ് സൂര്യാഘാതത്തേതുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സൂര്യാഘാതമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലിവില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ് പ്രഖ്യാപിച്ചു്. മാത്രമല്ല, 24 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കൂടാതെ, മാര്‍ച്ച് 25, 26 തീയ്യതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് മൂന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.
This post have 0 komentar
EmoticonEmoticon