കൊല്ലം: ഓച്ചിറയില്‍ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്. അതായത്, നിലിവല്‍ പോലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം ആഹാരം കഴിക്കുന്ന ചിത്രവും പെണ്‍കുട്ടിയുടെ പിതാവിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിന്ദു കൃഷ്ണയും പാര്‍ട്ടി പ്രവര്‍ത്തകരും നില്‍ക്കുന്ന ചിത്രവുമാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
മാത്രമല്ല, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിലെ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. അതേസമയം പ്രധാന പ്രതിയായ മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും ഇതുവരെയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon