വയനാട് സീറ്റിലെ സ്ഥാനാർത്ഥിത്വത്തിനായി നടത്തിയ അന്തിമഘട്ട ചർച്ചയിലും വിട്ട് വീഴ്ചക്കില്ലാതെ എ - ഐ ഗ്രൂപ്പുകൾ. ടി സിദ്ധീഖിന് വയനാട് സീറ്റ് എന്ന നിലപാടിൽ ഉമ്മൻ ചാണ്ടി ഉറച്ചു നിന്നതോടെ ചർച്ച പരാജയപ്പെട്ടു. ചർച്ച പൂർത്തിയാകും മുമ്പേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് മുല്ലപ്പള്ളിയും പ്രതീക്ഷ പ്രകടിപ്പിച്ചു.
എ- ഐ ഗ്രൂപ്പുകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടർന്ന് അനിശ്ചിതത്വത്തിലായ വയനാട് സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമഘട്ട ചർച്ച രാവിലെ തന്നെ ആരംഭിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിലെത്തി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ആദ്യഘട്ടത്തിൽ എത്താതിരുന്ന ഉമ്മൻചാണ്ടി പിന്നീട് ചർച്ചയിൽ പങ്കുചേർന്നു. ടി സിദ്ദിഖിനെ വയനാട് സീറ്റ് എന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കൃത്യമായ സന്ദേശം നൽകിയായിരുന്നു ഉമ്മൻചാണ്ടിയുടെ വരവ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon