ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രിയങ്ക ഗാന്ധി തുടക്കം കുറിച്ചു. ത്രിവേണി സംഗമത്തില്‍ വച്ച് ഗംഗാനദിയില്‍ പൂജ നടത്തിയശേഷമാണ് പ്രിയങ്ക ഗാന്ധി യാത്രയ്ക്ക് തുടക്കം കുറിച്ചത്. മൂന്ന്് ദിവസത്തെ ഗംഗയാത്രയാണ് നടത്തുന്നത്. പ്രയാഗ് രാജില്‍ നിന്നും വാരാണസിവരെയാണ് യാത്ര. 140 കിലോ മീറ്റര്‍ ബോട്ടിലാണ് യാത്ര.
ഗംഗയുടെ തീരത്ത് ജീവിക്കുന്ന സാധാരണക്കാരിലേക്ക് എത്തുകയാണ് ലക്ഷ്യം. യാത്രക്കിടെ വഴിമധ്യേയുള്ള സുപ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിക്കും. 2014-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വാഗ്ദാനം ചെയ്ത ഗംഗാ ശുദ്ധീകരണം പ്രിയങ്ക യാത്രയില്‍ ചര്‍ച്ചയാക്കുമെന്നാണ് കരുതുന്നത്. ഗംഗാതീരത്ത് താമസിക്കുന്ന പിന്നാക്കക്കാരും പട്ടികജാതിക്കാരുമായ ജനവിഭാഗങ്ങളെ യാത്രയില്‍ അവര്‍ കാണും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon