പനാജി: മനോഹര്‍ പരീക്കറുടെ വിയോഗത്തെ തുടര്‍ന്ന് ഗോവയില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിരവധി നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സത്യപ്രതിജ്ഞ നടന്നത്. മനോഹര്‍ പരീക്കറുടെ വിയോഗത്തെത്തുടര്‍ന്ന് സഖ്യകക്ഷികളുടെ വിലപേശല്‍ കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചെങ്കിലും ഒടുവില്‍ സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. രാത്രി 11നു സത്യപ്രതിജ്ഞ എന്നാണു പ്രഖ്യാപിച്ചതെങ്കിലും റദ്ദാക്കിയതായി രാത്രി വൈകി അറിയിപ്പു വന്നു.
പിന്നീടു പുലര്‍ച്ചെയാണു സത്യപ്രതിജ്ഞ നടന്നത്. സഖ്യകക്ഷികളായ എംജിപിയുടെ സുദിന്‍ ധവാലികര്‍, ജിപിഎഫിന്റെ വിജയ് സര്‍ദേശായ് എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കിയാണ് ബിജെപി മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തിയത്. 40 അംഗ നിയമസഭയില്‍ പരീക്കറുടേത് ഉള്‍പ്പെടെ 4 ഒഴിവുകള്‍ കഴിഞ്ഞാല്‍ 36 അംഗങ്ങളാണു നിലവിലുള്ളത്. ബിജെപിക്കു 12 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ച എംജിപിക്കും ജിപിഎഫിനുമുള്ളത് 3 എംഎല്‍എമാര്‍ വീതം.
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് വൈകിട്ട് 3.30നു സത്യപ്രതിജ്ഞ നടത്തുമെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെന്‍ഡുല്‍കര്‍ ആദ്യം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ രാവിലെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു. സാവന്തിന്റെ കാര്യത്തില്‍ ബിജെപിക്കുള്ളില്‍ വൈകിട്ടോടെ സമവായമായെങ്കിലും എംജിപിയുടെയും ജിപിഎഫിന്റെയും വിലപേശല്‍ കീറാമുട്ടിയായി. ഇരുപാര്‍ട്ടികളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ച നടത്തി.
This post have 0 komentar
EmoticonEmoticon